റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിരമിച്ച ശേഷം സര്‍ക്കാര്‍ താമസ സ്ഥലം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഭവനമന്ത്രാലയത്തിന് കോടതി നിര്‍ദേശം

September 29, 2020 - 11:19 am

ന്യൂഡല്‍ഹി: സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ഒരു ജോലിക്കാരനും സര്‍ക്കാര്‍ അനുവദിച്ച താമസ സ്ഥലത്ത് ദീര്‍ഘകാലം തുടരരുതെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കണം. അനധികൃത താമസ സമയത്തെ കുടിശിക ഇവരില്‍ നിന്ന് ഈടാക്കാനും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവരടങ്ങിയ ബെഞ്ച് ഭവന മന്ത്രാലയത്തോട് നിര്‍ദേശിക്കുകയും ചെയ്തു.

വിരമിച്ച പൊതുപ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി കൈവശം വച്ചിരുന്ന 565 സര്‍ക്കാര്‍ താമസസ്ഥലങ്ങളും ഇതുവരെ ഒഴിപ്പിച്ചതായും അനധികൃത താമസക്കാരില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും ഭവന, നഗരകാര്യ മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ശേഷിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *