റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ

September 29, 2020 - 11:25 am

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള കൃഷിയുമായി ബന്ധപ്പെട്ടതായതിനാല്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തെ മറികടക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് കഴിയും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 (2) നല്‍കുന്ന ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വീണ്ടും ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ഇത് തടയാന്‍ ആര്‍ട്ടിക്കിള്‍ 254ന് കഴിയില്ല. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം മറികടക്കാന്‍ അനുച്ഛേദം 254 (2) പ്രകാരം നിയമനിര്‍മാണം നടത്തണമെന്ന് 2015 ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാനങ്ങളെ ഉപദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *