കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ഏഴുവര്‍ഷത്തെ വിലക്ക് അവസാനിച്ചു.ഇതോടെ ആഭ്യന്തര ക്രിക്കറ്റ് കരിയർ പുനരാംരംഭിക്കുക എന്നതാകും താരത്തിൻ്റെ ലക്ഷ്യം. ശാരീരികക്ഷമത തെളിയിക്കാനായാല്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താമെന്ന് കേരള ക്രിക്കറ്റ് ടീം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് ഇപ്പോഴത്തെ സ്ഥിതിയില്‍ ആരംഭിക്കുന്നില്ലെങ്കില്‍ വിദേശത്തു കളിക്കാന്‍ അനുവദിക്കണമെന്നു ബിസിസിഐയോട് അഭ്യര്‍ഥിക്കാനിരിക്കുകയാണ് ശ്രീശാന്ത്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്.



