കോൺഗ്രസിൽ പോരാട്ടത്തില്‍ ഉറച്ച് ഗുലാം നബി ആസാദ്. പൊതു നിർദ്ദേശം ലംഘിച്ച് പരസ്യപ്രസ്താവന

ന്യൂഡൽഹി: സോണിയ ഗാന്ധിക്ക് കത്ത് അയച്ചുകൊണ്ട് പ്രതിഷേധവും വിമത നീക്കവും സംഘടിപ്പിച്ച് മുന്നിൽ നിൽക്കുന്ന ഗുലാം നബി ആസാദ് തന്‍റെ നിലപാട് വീണ്ടും ഉറപ്പിച്ചു. പോരാട്ടത്തിന് തന്നെ എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട് പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നു. വ്യാഴാഴ്ച മാധ്യമങ്ങളോട് ഗുലാം നബി ആസാദ് കോൺഗ്രസിലെ സാഹചര്യങ്ങളെക്കുറിച്ച് പരസ്യപ്രസ്താവന നടത്തി.

രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ കോൺഗ്രസ് പ്രസിഡണ്ട് ആയിക്കൊള്ളട്ടെ. എ ഐ സി സി യിലെ തെരഞ്ഞെടുപ്പിലൂടെ ആയിരിക്കണം. പിസിസി അധ്യക്ഷൻ മാരെയും തിരഞ്ഞെടുക്കണം. അത് ഇപ്പോൾ വേണമെന്നില്ല. തനിക്കെതിരെ വിരൽചൂണ്ടുന്നവർ ജനിക്കുന്നതിനു മുമ്പേ ഭീകരതയ്ക്കെതിരെ പോരാടി രാഷ്ട്രീയത്തിൽ നിലകൊള്ളുന്ന ആളാണ് താൻ.- ഗുലാം നബി ആസാദ് പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കൾ സംഘടനാ കാര്യങ്ങൾ സംബന്ധിച്ച് കത്തെഴുതിയത് വിമതനീക്കം ആയി പരിഗണിച്ച് കഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെ തുടർന്ന് മറനീക്കി പുറത്തുവന്ന ഭിന്നതകൾ പരിഹരിക്കുവാൻ കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി ഗുലാം നബി ആസാദും ആയി ആശയവിനിമയം നടത്തിയിരുന്നു. അതോടെ പ്രശ്നങ്ങൾ അസ്തമിച്ചിട്ടില്ല എന്ന കാര്യമാണ് വ്യാഴാഴ്ച ഗുലാം നബി ആസാദ് പ്രതികരണത്തിലൂടെ വ്യക്തമായിരിക്കുന്നത്. എഐസിസിയുടെ യോഗം വിളിച്ചുചേർക്കാൻ ആറുമാസത്തെ സമയപരിധി ഉണ്ട്. അതിനിടയിൽ സമവായ സാധ്യതകൾ ഉണ്ട്. പക്ഷേ അതിൻറെ വഴി സുഖമായിരിക്കുക ഇല്ല എന്നാണ് ഗുലാംനബി നൽകുന്ന സൂചന.

Share
അഭിപ്രായം എഴുതാം