സെക്രട്ടറിയേറ്റിലെ തീപിടുത്തം പോലീസ് കേസെടുത്തു; ഫാനിൻറെ സ്വിച്ചിലെ ഷോർട്ട് സർക്യൂട്ടില്‍ നിന്ന് തീ പടർന്നു എന്ന പ്രാഥമിക നിഗമനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ പോലീസ് കേസെടുത്തു. പൊതുഭരണ വകുപ്പിലെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസറുടെ പരാതിയെതുടർന്നാണ് കേസെടുത്തത്. മുൻകാലത്തെ വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ താമസക്കാരുടെ വിവരങ്ങൾ അടങ്ങുന്ന ഫയലുകളും ആണ് കത്തിനശിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു. എഡിജിപി പി മനോജ് എബ്രഹാം, ഐ ജി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തീപിടുത്തമുണ്ടായ ആഫീസ് മുറി സന്ദർശിച്ചു.

തീപിടുത്ത കാരണം ഫാനിൻറെ സ്വിച്ചിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് സ്വിച്ച് ബോർഡ് ഇളകി താഴെവീണു ഫയലിലേക്ക് തീപടർന്നു എന്നാണ് പ്രാഥമിക വിശകലനം.

Share
അഭിപ്രായം എഴുതാം