ഗുരുവായൂര്‍ നഗരസഭ പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി

തൃശൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ 16-ാം വാര്‍ഡിലെ വീടുകളിലേക്ക് പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി. ടി. എന്‍. പ്രതാപന്‍ എം.പി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ മേരിക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസ്മ തെരെസ്, പതിനാറാം വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ഒ. കെ. ആര്‍. മണികണ്ഠന്‍, ബാലന്‍ വാറണാട്, കെ.പി.എ. റഷീദ്, മറ്റ് വാര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4878/Newstitleeng.html

Share
അഭിപ്രായം എഴുതാം