കാട്ടില്‍ പ്രതികൂലകാലാവസ്ഥയില്‍ ചത്ത 9 വയസ്സ് പ്രായമുള്ള പുലിക്ക് ഡി എഫ് ഓ രാജേഷ് ഖരെ സംസ്‌കാരക്രിയകള്‍ നടത്തി.

പുലിയുടെ പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം അമരാവത് നഴ്‌സറിയില്‍ ഡി എഫ് ഓ രാജേഷ് ഖരെയുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തുന്നു

ഭോപ്പാല്‍: ഭോപ്പാലിൽ കരോദ് ബീട്ടിനടുത്തുള്ള കുദ്വയി വനoപ്രദേശത്താണ് പുലിയെ ചത്തനിലയിൽ കണ്ടത്. പുലിയുടെ പോസ്റ്റുമോർട്ടം ചെയ്തതിനുശേഷം അമരാവത് നഴ്സറിയിൽ സംസ്കാരം നടത്തി.

വ്യാഴാഴ്ച (28/05/2020) ആണ് കുദ്വയി വനപ്രദേശത്ത് വെള്ളമില്ലാത്ത ഒരു കുളത്തിനടുത്തു പുലിയെ ചത്തനിലയിൽ കണ്ടത്. വന അധികാരികൾ തക്കസമയത്ത് എത്തിച്ചേർന്നു. പുലിയെ എടുത്ത് അമരാവത് നഴ്സറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മൃഗഡോക്ടർ മനീഷ് ശ്രീവാസ്തവ് പോസ്റ്റുമോർട്ടം നടത്തി. റിപ്പോർട്ടനുസരിച്ച് വിശപ്പുകൊണ്ടും ദാഹം കൊണ്ടും ചൂട് കൊണ്ടും ആണ് പുലി ചത്തു പോയത്. മാസങ്ങളായി ഇതിന് ഭക്ഷണം ലഭിച്ചിട്ടില്ല. ഒമ്പത് വയസ്സായ പുലി ക്ഷീണിതനായിരുന്നു. ഡി എഫ് ഓ രാജേഷ് ഖരെയുടെ നേതൃത്വത്തിൽ അന്തിമ സംസ്കാരം നടത്തി.

15 ദിവസം മുമ്പേ മുറൈൽക്കല എന്ന സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഗ്രാമത്തിലെ ജനങ്ങൾ വന വിഭാഗത്തിന് വിവരം കൊടുത്തിരുന്നു.

Share
അഭിപ്രായം എഴുതാം