ദേശീയ ആരോഗ്യ ദൗത്യം പാലക്കാടിന്റെ കീഴില്‍ നേഴ്‌സ് ഒഴിവ്

പാലക്കാട്‌: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, എന്നിവയാണ് യോഗ്യത. വിശദമായ ബയോഡേറ്റ ജൂണ്‍ ആറിന് അഞ്ച് മണിക്ക് മുമ്പായി aadmohpkd@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0491 2505264

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83378

Share
അഭിപ്രായം എഴുതാം