ലോക്ഡൗണില്‍ തൊഴില്‍ ഇല്ലാതായി; ഋണബാധിതന്‍ ആത്മഹത്യയില്‍ അഭയം തേടി

കൊല്ലം: ലോക്ഡൗണില്‍ തൊഴില്‍ ഇല്ലാതായി, ഋണബാധിതന്‍ ആത്മഹത്യയില്‍ അഭയംതേടി. കുണ്ടറ സംഘക്കടമുക്ക് കിഴക്കേപുതുവേലില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. വീടിനുസമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ വിവാഹത്തിന് പലിശയ്ക്ക് പണം കടമെടുത്തിരുന്നു. പണം കടംനല്‍കിയവര്‍ നിരന്തരം ശല്യംചെയ്തതായി ഭാര്യ ലൈല പറഞ്ഞു. 10 ലക്ഷം രൂപയാണ് പലിശയ്ക്ക് വാങ്ങിയത്. പകുതിയില്‍ കൂടുതല്‍ തിരിച്ചടച്ചു. ശേഷിച്ച തുകയ്ക്ക് മാസം 15,000 രൂപയാണ് പലിശ നല്‍കിവന്നത്. നിര്‍മാണ തൊഴിലാളിയായ രാധാകൃഷ്ണന് ലോക്ക്ഡൗണ്‍ സമയത്ത് ജോലിയില്ലാതായതോടെ പലിശ കൊടുക്കാന്‍ കഴിഞ്ഞില്ല. പലിശയ്ക്കായി നിരന്തരം ഫോണിലും നേരിട്ടും ഭീഷണിയുണ്ടായപ്പോഴാണ് രാധാകൃഷ്ണന്‍ ജീവനൊടുക്കിയതെന്നു കരുതുന്നു. കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു. ഭാര്യ ലൈല കശുഅണ്ടി തൊഴിലാളിയാണ്. രാഹുല്‍, ചിപ്പി എന്നിവര്‍ മക്കളും സന്തോഷ് മരുമകനുമാണ്.

Share
അഭിപ്രായം എഴുതാം