പ്രളയഫണ്ട് തട്ടിപ്പുകേസ്: സിപിഎം അംഗം അന്‍വറിന്റെ ഭാര്യക്കെതിരെ പാര്‍ട്ടി നടപടി

കൊച്ചി മാര്‍ച്ച് 5: പ്രളയഫണ്ട് തട്ടിപ്പുകേസില്‍ സിപിഎം അംഗവും അയ്യനാട് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അന്‍വറിന്റെ ഭാര്യക്കെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ഇവരോട് ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്ഥാനം ഒഴിയാനും നിര്‍ദ്ദേശിച്ചു.

കേസില്‍ പ്രതികളായ നിതിന്‍, ഭാര്യ ഷിന്റു, മഹേഷ് എന്നിവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ആരോപണവിധേയനായ സിപിഎം പ്രവര്‍ത്തകന്‍ എംഎം അന്‍വര്‍ ഒളിവിലാണ്. ഹൈക്കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം