ഡല്‍ഹി തെരഞ്ഞെടുപ്പ്: 27 സീറ്റില്‍ കടുത്ത പോരാട്ടം

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. 27 സീറ്റില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. 1000ല്‍ താഴെയാണ് മിക്ക സീറ്റുകളിലും ലീഡ്.

2015ല്‍ 70ല്‍ 67 സീറ്റും എഎപി നേടിയിരുന്നു. ബിജെപി മൂന്ന് സീറ്റാണ് നേടിയത്. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആണ് പോളിങ്.

Share
അഭിപ്രായം എഴുതാം