ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് പേരെ ഇതിനോടകം രക്ഷപ്പെടുത്തി.

മുപ്പത്തിയഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Share
അഭിപ്രായം എഴുതാം