ന്യൂഡല്‍ഹി നവംബര്‍ 16: അയോദ്ധ്യവിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം നാളെ. പള്ളി നിര്‍മ്മിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന അഭിപ്രായമാണ് ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക്.
അയോദ്ധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്രത്തിനാണെന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളി നിര്‍മ്മിക്കാനായി അയോദ്ധ്യയില്‍ തന്നെ കണ്ടെത്തി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. മുസ്ലീം സംഘാടകര്‍ വിയോജിപ്പോടെയാണ് വിധിയെ സ്വീകരിച്ചത്. വിധിക്കെതിരെ നിയമനടപടി ആലോചിക്കണം എന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനാണ് ബോര്‍ഡ് നാളെ യോഗം ചേരുന്നത്.