പ്രതിരോധ വ്യവസായങ്ങളിലെ സുരക്ഷയും ബന്ധവും സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും പുതിയ കരാറില്‍ ഏര്‍പ്പെടും: മോദി

റിയാദ്, സൗദി അറേബ്യ ഒക്ടോബര്‍ 29: ഇന്ത്യയും സൗദി അറേബ്യയും സുരക്ഷാ സഹകരണവും പ്രതിരോധ വ്യവസായങ്ങളിലെ സഹകരണവും സംബന്ധിച്ച കരാറുകളില്‍ ഏര്‍പ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പറഞ്ഞു. അറേബ്യയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ‘മൂല്യമുള്ള സൂഹൃത്ത്’ എന്നാണ് സൗദി അറേബ്യയെ വിശേഷിപ്പിച്ചത്.

സൗദി അറേബ്യയുമായി ആരംഭിക്കാനിരിക്കുന്ന വ്യാപാരക്കരാറുകള്‍ക്ക് മുന്നോടിയായുള്ള മോദിയുടെ സന്ദര്‍ശനം കൂടിയാണിത്. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സൗദി സന്ദര്‍ശനം. രാജകീയമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്.

Share
അഭിപ്രായം എഴുതാം