വൈദ്യുതി ഇറക്കുമതിക്ക് ത്രിപുര ‘അനുയോജ്യമല്ല’; ബംഗ്ലാദേശ്

ധാക്ക ആഗസ്റ്റ് 27: ത്രിപുരയിലെ സംപ്രേക്ഷണ വ്യവസ്ഥ ദുര്‍ബലമായതിനാല്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് 340 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യണമെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശ്-ഇന്ത്യ വൈദ്യുതി മേഖല സഹകരണ കമ്മിറ്റിയിലാണ് ഞങ്ങള്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചതെന്ന് ബംഗ്ലാദേശ് വൈദ്യുതി സെക്രട്ടറി അഹ്മ്മദ് കൈക്കസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് 1,160 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 1000 മെഗാവാട്ട് പശ്ചിമബംഗാളില്‍ നിന്നും 160 മെഗാവാട്ട് ത്രിപുരയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.

Share
അഭിപ്രായം എഴുതാം