റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

November 26, 2020 - 5:12 pm

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഭീഷണി സന്ദേശം ഡൽഹിപൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തിയത്. ഇതോടെ പൊലീസ് ഉടനടി അന്വേഷണവും തുടങ്ങി.

ഡല്‍ഹി ദക്ഷിണപുരി പ്രദേശത്തെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ ലഭിച്ചതെന്ന് കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ വെച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സ്ഥലവും വീടും കണ്ടെത്തിയത്. തുടര്‍ന്ന് ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *