മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് കോവിഡ്. സ്പാനിഷ് ഫുട്ബോള്‍ ലീഗ് ആരംഭിച്ചതിന് പിന്നാലെയാണ് 50 കാരനായ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അത്ലറ്റികോയുടെ പരിശീലന ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം ഉറപ്പിച്ചത്. ഈ അര്‍ജന്റീനക്കാരന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്പാനിഷ് ലീഗില്‍ ആദ്യ ആഴ്ചയില്‍ അത്ലറ്റികോയ്ക്ക് കളിയില്ല. 27ന് ഗ്രനഡയ്ക്കെതിരെയാണ് സിമിയോണിയുടെ സംഘത്തിന്റെ ആദ്യ മത്സരം
സിമിയോണിക്ക് ക്രോവിഡ് സ്ഥിരീകരിച്ചു
