റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മം​​​​​​​​: സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ്

December 10, 2025 - 7:52 am

ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി: രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​താ​​​​​​നും വ​​​​​​​​കു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ സാ​​​​​​​​ധു​​​​​​​​ത ചോ​​​​​​​​ദ്യം​​​​​​​​ചെ​​​​​​​​യ്ത് കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ബി​​​​​​​​ഷ​​​​​​​​പ്സ് കോ​​​​​​​​ൺ​​​​​​​​ഫ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ) സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന ​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു.കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​നയി​​​​​​​​ലു​​​​​​​​ള്ള സ​​​​​​മാ​​​​​​ന​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​പ്പം ഇ​​​​​​തു പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​നും ജ​​​​​​​​സ്റ്റീ​​​​​​​​സ് ദീ​​​​​​​​പാ​​​​​​​​ങ്ക​​​​​​​​ർ ദ​​​​​​​​ത്ത​​​​​​​​യും ജ​​​​​​​​സ്റ്റീ​​​​​​​​സ് എ.​​​​​​​​ജി. മ​​​​​​​​സി​​​​​​​​ഹും അ​​​​​​​​ട​​​​​​ങ്ങു​​​​​​ന്ന ബ​​​​​​​​ഞ്ച് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു.

രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​​​ട്ടു​​​​​​​​മി​​​​​​​​ക്ക വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ളും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​വു​​​​​​​​മാ​​​​​​ണെ​​​​​​ന്നു സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ .

ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ്, ഹി​​​​​​​​മാ​​​​​​​​ച​​​​​​​​ൽ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​ൻ, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​ക​​​​​​ൾ പാ​​​​​​സാ​​​​​​ക്കി​​​​​​യ​​​​​​തും സ​​​​​​​​മാ​​​​​​​​ന​​​​​​സ്വ​​​​​​​​ഭാ​​​​​​​​വ​​​​​​​​മു​​​​​​​​ള്ള​​​​​​വ​​​​​​യുമാ​​​​​​ണെ​​​​​​ന്ന് സോ​​​​​​​​ളി​​​​​​​​സി​​​​​​​​റ്റ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ തു​​​​​​​​ഷാ​​​​​​​​ർ മേ​​​​​​​​ത്ത കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ ബോ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണി​​​​​​ത്. രാ​​​​​​​​ജ​​​​​​​​സ്ഥാ​​​​​​​​നി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​​​ട്ടു​​​​​​​​മി​​​​​​​​ക്ക വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ളും സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ന്‍റെ അ​​​​​​​​ധി​​​​​​​​കാ​​​​​​​​രപ​​​​​​​​രി​​​​​​​​ധി​​​​​​​​ക്കു പു​​​​​​​​റ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​തും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​വു​​​​​​​​മാ​​​​​​ണെ​​​​​​ന്നു ഹ​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ സി​​​​​​​​ബി​​​​​​​​സി​​​​​​​​ഐ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​ന കേ​​​​​​​​സ് ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ര്‍ ചെ​​​​​​​​യ്താ​​​​​​​​ല്‍ കു​​​​​​​​റ്റാ​​​​​​​​രോ​​​​​​​​പി​​​​​​​​ത​​​​​​​​രു​​​​​​​​ടെ വീ​​​​​​​​ടു​​​​​​​​ക​​​​​​ളും​​​​​​മ​​​​​​റ്റും ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ടു​​​​​​ന്ന​​​​​​തി​​​​​​നും പൊ​​​​​​​​ളി​​​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നും ഹ​​​​​​​​ർ​​​​​​ജി​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു. കു​​​​​​​​റ്റം ​​​​തെ​​​​​​ളി​​​​​​യും ​​​​മു​​​​​​മ്പേ ഇ​​​​​​​​ത്ത​​​​​​​​രം ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *