ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി : ഹർജി സുപ്രീംകോടതി പരിഗണിക്കും

October 18, 2024

ഡല്‍ഹി: ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി രണ്ടു മാസത്തിനകം പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കും.സംസ്ഥാന പദവി നല്‍കുന്നതിനുമുമ്പ് നിയമസഭ രൂപീകരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിന്‍റെ പ്രധാന ഘടകമായ ഫെഡറലിസത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു. കോളജ് അധ്യാപകനായ സഹൂർ അഹമ്മദും സാമൂഹ്യപ്രവർത്തകനായ ഖുർഷൈദ് അഹമ്മദ് …

ക്രിസ്ത്യൻ നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം

February 23, 2022

തിരുവനന്തപുരം: എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഭേദഗതി കൊണ്ടുവരാനും …

വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

February 18, 2022

കൊച്ചി: വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം, തേടി. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. കേസിന്റെ പേരില്‍ തന്നെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വേഗത്തില്‍ ഹരജി തീര്‍പ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് പീഡനമെന്ന ആരോപണം …

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്; പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

January 24, 2022

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ട് രീതി 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു …

വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍; മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി

January 11, 2022

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാള്‍ ഹാജരായില്ല. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി …

ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് കുടുംബകോടതി

November 24, 2021

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്ന് സി.ഡബ്ല്യു.സി വ്യക്തമാക്കണമെന്ന് തിരുവനന്തപുരം കുടുംബകോടതി. യഥാര്‍ഥ അമ്മയെ കണ്ടത്തിയെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. കുഞ്ഞിന്റെ ദത്ത് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കാന്‍ അനുപമയോടും കോടതി ആവശ്യപ്പെട്ടു. …

ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ

November 2, 2021

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ് …

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി

July 15, 2021

ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി. 15/07/21 വ്യാഴാഴ്ച കേസിൽ വിശദമായ വാദം പൂർത്തിയായതോടെയാണ് വിധി പറയാൻ മാറ്റിയത്. അടുത്ത ആഴ്ച വിധി പ്രസ്താവമുണ്ടാകുമെന്നാണ് സൂചന. വാദം ആരംഭിച്ചതു മുതൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ …

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനം; സുപ്രീം കോടതിയെ സമീപിച്ച് മുസ്‌ലിം ലീഗ്

June 1, 2021

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ്. മതാടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 01/06/21 ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് …

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം മെയ് 31 തിങ്കളാഴ്ച കേരള നിയമ സഭയില്‍

May 28, 2021

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം തിങ്കളാഴ്ച കേരള നിയമ സഭയില്‍ അവതരിപ്പിക്കും. 28/05/21 വെളളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇതിൽ അന്തിമ തീരുമാനമെടുത്തത്. വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. …