തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന്

September 13, 2021

തിരുവനന്തപുരം: ഗവൺമെന്റ്/ എയ്ഡഡ് ഐ.എച്ച്.ആർ.ഡി/കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ പുതിയതായി ലഭിച്ച അലോട്ട്‌മെന്റ് …

തിരുവനന്തപുരം: പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

September 2, 2021

തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, …

സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം കേരളപ്പിറവിയിൽ

July 2, 2021

തിരുവനന്തപുരം : കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമാ റിലീസോടെ തുറക്കുകയാണ് ലക്ഷ്യം. മറ്റു പ്ലാറ്റ്‌ഫോമുകൾ പോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയിലാവില്ല സർക്കാർ ഒ.ടി.ടി.യുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ …

കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

July 1, 2021

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. ആശുപത്രികളില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണ്. മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐസിഎംആര്‍എയും ഡബ്ല്യൂഎച്ച്‌ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് …

മണ്ണിൽ പണിതവർ കാട്ടുകള്ളന്മാർ ! സൗജന്യം പറ്റിയവർ പരിസ്ഥിതി വാദികൾ !!

June 30, 2021

ഇപ്പോഴും കഥ അങ്ങനെ തന്നെ. വനവകുപ്പ് ഉദ്യോഗസ്ഥരും കാട്ടുകള്ളന്മാരും ചേർന്ന് തടിവെട്ടി. ലോക്ക്ഡൗൻ പോലും ബാധിക്കാതെ ഇരുനൂറോളം കിലോമീറ്റർ അകലെ എത്തിച്ചു വിറ്റ് കാശാക്കി. കാര്യം പുറത്തായപ്പോൾ കർഷകർ വച്ചു പിടിപ്പിച്ച മരം മുറിയ്ക്കാൻ കൊടുത്ത അനുമതിയുടെ മറവിലാണ് വനം കൊള്ള …

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്രം

June 18, 2021

ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സര്‍ക്കാര്‍​. അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷന്‍ പരിപാടികള്‍ക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തി​െന്‍റ പശ്ചാത്തലത്തിലാണ് പുതിയ …

സൗജന്യ വാക്‌സിനും ഭക്ഷണവും: രാജ്യത്തിന്റെ അധിക ചെലവ് 11 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്

June 9, 2021

ന്യൂഡല്‍ഹി: കൊറോണ വൈറസ് അണുബാധ മൂലം ജീവിതോപാധികള്‍ നശിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യ വാക്സിനും ഭക്ഷണവും നല്‍കുന്നതിന് ഇന്ത്യ 800 ബില്യണ്‍ രൂപ (11 ബില്യണ്‍ ഡോളര്‍) അധികമായി ചെലവഴിക്കേണ്ടിവരുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്.ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാഷ്ട്രമായ സര്‍ക്കാര്‍ ദരിദ്രര്‍ക്കും …

ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍

June 8, 2021

തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ഇത്രയധികം വാക്‌സിന്‍ നല്‍കാനാകില്ലെന്നു കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ 08/06/21 ചൊവ്വാഴ്ച അറിയിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ …

വയനാട്: ദേശീയ അദ്ധ്യാപക അവാർഡ്: നോമിനേഷൻ ക്ഷണിച്ചു

June 6, 2021

വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർക്കും പ്രധമാധ്യാപകർക്കുമുള്ള 2020ലെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. നോമിനേഷൻ നൽകാൻ താൽപര്യമുള്ള അദ്ധ്യാപകർക്ക് www.Mhrd.gov.in എന്ന വെബ് സൈറ്റിൽ  http://national awardstoteachers.education.gov.in എന്ന ലിങ്ക് വഴി നോമിനേഷനുകൾ ജൂൺ 20 നകം സമർപ്പിക്കാം.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

May 29, 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മാണ …