തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം : സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവള പരിസരത്ത് വച്ച് ആക്രമിച്ചശേഷം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ നാല് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കുളത്തുപ്പുഴ ഗവണ്‍മെന്റ് യുപിഎസിന് സമീപം പതിനാറേക്കറില്‍ നവാസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അലി(22), ഇയാളുടെ സഹോദരന്‍ മുഹമ്മദ് അഷ്‌ക്കര്‍(20), കുളത്തുപ്പുഴ പിടിഒ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നെല്ലിമുട് അഫ്സല്‍ മന്‍സിലില്‍ മുഹമ്മദ് അഫ്സല്‍(23), കൊല്ലം തിങ്കള്‍ കരിക്കകം പതിനാറാം വാര്‍ഡില്‍ വലിയേല വട്ടക്കരിക്കകത്ത് ബദനി എല്‍പിഎസിന് സമീപം കൂരിക്കാട്ടില്‍ വീട്ടില്‍ ആല്‍വിന്‍(19) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തമിഴ്നാട് വെല്ലൂര്‍ സിഎംസി ആശുപത്രിക്കു സമീപം ആര്‍ഡി തെരുവില്‍ സര്‍ദാര്‍ ബാഷയെയാണ്(42) ഇവര്‍ ആക്രമിച്ചത്.

നാലം​ഗസംഘം സര്‍ദാര്‍ബാഷയോട് കൊണ്ടുവന്ന സ്വര്‍ണം തരാന്‍ ആവശ്യപ്പെടുകയായിരുന്നു..

സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു സര്‍ദാര്‍ ബാഷ. ഇയാള്‍ പുറത്തിറങ്ങിയശേഷം വിമാനത്താവള പരിസരത്ത് നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനെ ത്തിയ തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശികളായ യുവാക്കളുമായി നില്‍ക്കുമ്പോഴായിരുന്നു നാലംഗ സംഘമെത്തിയത്. തുടര്‍ന്ന് സര്‍ദാര്‍ബാഷയോട് കൊണ്ടുവന്ന സ്വര്‍ണം തരാന്‍ ആവശ്യപ്പെടുകയായിരുന്നു.തന്റെ കൈയിൽ സ്വർണം ഇല്ലെന്ന് അറിയചച്തോടെ നാലം​ഗ സംഘം ബാഷയേയും സുഹൃത്തുക്കളേയും ആക്രമിച്ചശേഷം ഹാൻഡ്ബാ​ഗുമായി കാറിയിൽ കയറി രക്ഷപെടുകയായിരുന്നു.

താൻ കൊണ്ടുവന്ന രണ്ടു​ഗ്രാമിന്റെ ഒരുജോടി കമ്മലുകശും രണ്ടു​ഗ്രാമിന്റെ ചെയ്നും നാലം​ഗസംഘം തട്ടിയെടുത്ത് രക്ഷട്ട സംഭവം കാണിച്ച വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →