ന്യൂഡല്‍ഹി: കടലില്‍ സര്‍ഫിങ് നടത്തിയ ആളെ സ്രാവ് കടിച്ചുകൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീന്‍സ് ലാന്‍ഡ് സ്വദേശിയാണെന്നും 50ഓളം വയസുണ്ടെന്നും ന്യൂ സൗത്ത് വെയ്ല്‍സ് അധികൃതര്‍ അറിയിച്ചു. ബ്രിസ്ബെന്ന് 100 കിലോമീറ്റര്‍ തെക്ക് കിങ്സ് ക്ലിഫില്‍ ഞായറാഴ്ച രാവിലെ 10.40ഓടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. മൂന്നുമീറ്ററോളം നീളമുള്ള സ്രാവായിരുന്നു ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ ഇയാളുടെ ഇടതുകാല് നഷ്ടപ്പെട്ടു. സ്രാവ് ആക്രമിക്കുന്നതുകണ്ട് സര്‍ഫിങ്ങിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവര്‍ സഹായത്തിനെത്തി. സ്രാവിനെ അകറ്റി ആക്രമണത്തിനിരയായ ആളെ കരയ്ക്കെത്തിച്ചെങ്കിലും ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് കിങ്സ് ക്ലിഫ്, കാബറിറ്റ ബീച്ചുകളിലെ സന്ദര്‍ശകരെ ഒഴിപ്പിക്കുകയും 24 മണിക്കൂര്‍ നേരത്തേക്ക് ബീച്ചുകള്‍ അടച്ചിടുകയും ചെയ്തു.



