റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ആനകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സെന്‍സസ് വിവരം

June 7, 2020 - 8:44 pm

തിരുവനന്തപുരം: കേരളത്തില്‍ ആനകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സെന്‍സസ് കണക്കുകള്‍. 1993ലെ ആന സെന്‍സസ് പ്രകാരം കേരളത്തില്‍ 4286 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2017ലെ കണക്കുപ്രകാരം ഇത് 5706 ആയി വര്‍ധിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആകെ ചരിഞ്ഞത് 836 കാട്ടാനകള്‍ മാത്രമാണ്. ഇതില്‍ 772 എണ്ണം സ്വാഭാവികമായി ചരിഞ്ഞതാണ്. 64 ആനകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ട്. വേട്ടയാടപ്പെടുന്നതും ട്രെയിനിടിച്ച് കൊല്ലപ്പെടുന്നതും ഇക്കൂട്ടത്തിലുണ്ട്. വന്യജീവികളെ വേട്ടയാടല്‍ കേരളത്തില്‍ കുറവാണ്. പത്തുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ 173 മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *