ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് എകതാ കപൂറിനെതിരെ കാമസൂത്ര അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസായ എക്സ് എക്സ് എക്സ് പാര്‍ട്ട് -2വില്‍ ഇന്ത്യന്‍ സേനയെയും പതാകയെയും അപമാനിച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇന്‍ഡോര്‍ സ്വദേശികളായ വാല്മികി സാഗര്ഗയേ, നീരജ് യാഗ്നിക് എന്നിവരാണ് പരാതിക്കാര്‍. ഇന്‍ഡോറിലെ അന്നപൂര്‍ണ പോലിസ് സ്റ്റേഷനിലാണ് ഇന്നലെ (06-06-20)ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
എകതാ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ആണ് സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എഎല്‍ടി-ബാലാജി വഴിയാണ് സീരിസ് പ്രക്ഷേപണം നടത്തുന്നത്. ഈ സീരിസ്
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്. അതേസമയം, വിവാദമായ ദൃശ്യങ്ങളുടെ പേരില്‍ മാപ്പ് പറയാന്‍ തയ്യാറാവാതിരുന്ന എകതയ്ക്കെതിരേ ബലാല്‍സംഗ ഭീഷണിയും ഉയര്‍ന്നിരുന്നു. ‘തന്നെ ഭീഷണിപ്പെടുത്തിയ പരാതിക്കാരന് കരുതുന്നത് സെക്സ് തെറ്റും ബലാല്‍സംഗം ശരിയുമാണ്,’ എന്നായിരുന്നു എക്തയുടെ പ്രതികരണം



