റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ 31കാരിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു

August 23, 2025 - 11:58 am

കണ്ണൂര്‍|കണ്ണൂരില്‍ 31കാരിയായ പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി പൊള്ളലേറ്റ ജിജേഷ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ജിജേഷ്. ജിജേഷിന്റെ ആക്രമണത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവയൊണ് പ്രവീണ മരിച്ചത്. കഴിഞ്ഞ 20നാണ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

കുടിക്കാന്‍ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷ് യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

പ്രവീണയുടെ വീട്ടിലെത്തിയാണ് ജിജേഷ് തീ കൊളുത്തിയത്. സുഹൃത്തുക്കളായിരുന്നു ജിജേഷും പ്രവീണയും. പ്രവീണയുടെ ഭര്‍ത്താവിന്റെ അച്ഛനായിരുന്നു ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷ് അടുക്കളയ്ക്ക് സമീപം സംസാരിച്ചിരിക്കെയാണ് യുവതിയുടെ ദേഹത്തേക്ക് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി ജിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജില്‍പ്രവേശിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ പിറ്റേ ദിവസം പുലര്‍ച്ചെ മരിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *