റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ജനൽ കാറ്റില്‍ തകർന്നുവീണ് രണ്ട് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

July 15, 2025 - 5:20 am

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കാറ്റില്‍ കെട്ടിടത്തിന്റെ ഇരുമ്പ് ജനല്‍ പാളി തകര്‍ന്നു വീഴുകയായിരുന്നു.. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിദ്യാര്‍ഥികളുടെ മുകളിലേക്കാണ് ജനല്‍ പതിച്ചത്.

മെഡിക്കല്‍ കോളേജിന്റെ ഓള്‍ഡ് ബ്ലോക്കിലാണ് സംഭവം. നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്. വിദ്യാര്‍ഥികളുടെ മുകളിലേക്കാണ് ജനല്‍ പതിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
.
സംഭവത്തിനു പിന്നാലെ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജായത് 2013-ലാണ്. അപ്പോള്‍ മുതലുള്ള കെട്ടിടമാണിത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *