റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിസൈല്‍ ആക്രമണം തുടർന്നാൽ ടെഹ്റാന്‍ കത്തുമെന്ന് ഇസ്‌റായേല്‍

June 15, 2025 - 4:45 am

ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍ കൂടി വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇസ്‌റായേല്‍ വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് മൂന്നാമത്തെ വിമാനവും വെടിവെച്ചിട്ടതെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ്

അതേ സമയം മിസൈല്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്‍ കത്തുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ആര്‍മി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു ഇറാനെതിരായ ഭീഷണി.ഇസ്‌റായേല്‍ പൗരന്മാര്‍ക്കാര്‍ക്കെതിരെ നാശം വിതയ്ക്കുന്ന ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് മുന്നറിയിപ്പ് നല്‍കി. .

ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങ്ങള്‍ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *