യു​ദ്ധ​മു​റി​വു​ക​ൾ മ​റ​ന്ന് ജ​പ്പാ​ൻ : ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ജ​​​​പ്പാ​​​​ൻ എ​​​​ടു​​​​ത്തു​​​​നീ​​​​ക്കി

ടോ​​​​ക്കി​​​​യോ: യു​​​​ദ്ധ​​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നൊ​​​​രുങ്ങി ജ​​​​പ്പാ​​​​ൻ.ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ജ​​​​പ്പാ​​​​ൻ എ​​​​ടു​​​​ത്തു​​​​നീ​​​​ക്കി. ആ​​​​യു​​​​ധ​​​​കയ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ന്ന​​​​തി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​നേ ത​​​​കാ​​​​യി​​​​ച്ചി​​​​യു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. ജ​​​​പ്പാ​​​​ൻ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ, ഡ്രോ​​​​ണു​​​​ക​​​​ൾ, മ​​​​റ്റ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ഇ​​​​തോ​​​​ടെ ഇ​​​​ല്ലാ​​​​താ​​​​യി.ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​നു ശേ​​​​ഷ​​​​മു​​​​ള്ള ജ​​​​പ്പാ​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ ന​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന​​​​ മാ​​​​റ്റ​​​​മാ​​​​ണി​​​​ത്.

ജ​​​​പ്പാ​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലെ ചു​​​​വ​​​​ടു​​​​മാ​​​​റ്റം

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ക്ഷ​​​​ത്തു നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ജ​​​​പ്പാ​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ലെ വ​​​​ലി​​​​യൊ​​​​രു ചു​​​​വ​​​​ടു​​​​മാ​​​​റ്റ​​​​മാ​​​​ണി​​​​ത്. ചൈ​​​​ന​​​​യു​​​​ടെ​​​​യും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ​​​​യും ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​ണു ജ​​​​പ്പാ​​​​ൻ ചു​​​​വ​​​​ടു​​​​മാ​​​​റ്റു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ന​​​​യ​​​​ത്തി​​​​ലെ മാ​​​​റ്റ​​​​ത്തെ ചൈ​​​​ന വി​​​​മ​​​​ർ​​​​ശി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ പോ​​​​ലു​​​​ള്ള ജാ​​​​പ്പ​​​​നീ​​​​സ് പ്ര​​​​തി​​​​രോ​​​​ധ പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ ഇ​​​​തി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധാ​​​​ന​​​​ന്ത​​​​ര യു​​​​ദ്ധ​​​​വി​​​​രു​​​​ദ്ധ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്ര​​​​കാ​​​​രം ജ​​​​പ്പാ​​​​ൻ ആ​​​​യു​​​​ധ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

എല്ലാ പ​​​​രി​​​​ധി​​​​ക​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കി

വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​ഗോ​​​​ള, പ്രാ​​​​ദേ​​​​ശി​​​​ക സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് ഏ​​​​താ​​​​നും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ക​​​​യ​​​​റ്റു​​​​മ​​​​തി അ​​​​ഞ്ച് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. പു​​​​തി​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ആ ​​​​പ​​​​രി​​​​ധി​​​​ക​​​​ൾ കൂ​​​​ടി ഒ​​​​ഴി​​​​വാ​​​​ക്കി. യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, മി​​​​സൈ​​​​ലു​​​​ക​​​​ൾ, യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. അ​​​​ടു​​​​ത്തി​​​​ടെ യു​​​​ക്രെ​​​​യ്ന് ബു​​​​ള്ള​​​​റ്റ് പ്രൂ​​​​ഫ് ജാ​​​​ക്ക​​​​റ്റു​​​​ക​​​​ളും ഗ്യാ​​​​സ് മാ​​​​സ്കു​​​​ക​​​​ളും സി​​​​വി​​​​ലി​​​​യ​​​​ൻ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ന് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റ​​​​ഡാ​​​​റും ന​​​​ൽ​​​​കി. ഇ​​​​തെ​​​​ല്ലാം ജ​​​​പ്പാ​​​​ന്‍റെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ന​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നാം രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ശേ​​​​ഷം മാ​​​​ത്ര​​​​മേ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

നി​​​​ല​​​​വി​​​​ൽ, ജ​​​​പ്പാ​​​​നു​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ​​​​യും കൈ​​​​മാ​​​​റ്റ ക​​​​രാ​​​​റു​​​​ക​​​​ളു​​​​ള്ള 17 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മാ​​​​ത്ര​​​​മേ ക​​​​യ​​​​റ്റു​​​​മ​​​​തി അ​​​​നു​​​​വ​​​​ദി​​​​ക്കൂ. ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​വും ല​​​​ഭി​​​​ക്ക​​​​ണം, കൈ​​​​മാ​​​​റി​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ നി​​​​രീ​​​​ക്ഷി​​​​ക്കും. മൂ​​​​ന്നാം രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ശേ​​​​ഷം മാ​​​​ത്ര​​​​മേ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. യു​​​​ദ്ധ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​ല്ല എ​​​​ന്നാ​​​​ൽ ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും ആ​​​​വ​​​​ശ്യ​​​​മാ​​​​യാ​​​​ൽ മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു. 2014 മു​​​​ത​​​​ൽ ചി​​​​ല സൈ​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ ജ​​​​പ്പാ​​​​ൻ തു‌​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →