റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​.റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു

April 5, 2026 - 6:10 pm

മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു.

തി​രു​വ​ന​ന്ത​പു​രം: കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു. കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ത്തി​ലൂ​ടെ പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ടി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് വി​ദ​ഗ്ധ സം​ഘ​ങ്ങ​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സി​ദ്ധ​രാ​മ​യ്യ​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

പൊ​ലീ​സും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്

നി​ല​വി​ൽ ക​ർ​ണാ​ട​ക പൊ​ലീ​സും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് കു​ട​കി​ലെ ത​ടി​യ​ൻ​ഡ​മോ​ൾ മ​ല​നി​ര​ക​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞും മ​ഴ​യും തെ​ര​ച്ചി​ലി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. തെ​ര​ച്ചി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ആ​ന്‍റി ന​ക്സ​ൽ ഫോ​ഴ്സി​നെ കൂ​ടി ദൗ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.കൊ​ച്ചി​യി​ൽ ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി ശ​ര​ണ്യ​യെ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ ശ​ര​ണ്യ തി​രി​കെ ഇ​റ​ങ്ങു​ന്ന​തി​നി​ടെ വ​ഴി​തെ​റ്റി വ​ന​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *