പരിമള്‍ ഡേ അന്തരിച്ചു

February 2, 2023

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരം പരിമള്‍ ഡേ (81) അന്തരിച്ചു. 1966 ലെ മെര്‍ദെക കപ്പില്‍ ഇന്ത്യക്കു വെങ്കലം നേടിക്കൊടുത്തതു പരിമളിന്റെ മികവാണ്. പ്ലേ ഓഫില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണു കളിച്ചത്. …

ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ മനുഷ്യന്‍ ഇറാനിലെ അഫ്ഷിന്‍

December 16, 2022

ടെഹ്‌റാന്‍: ഇറാനിന്റെ അഫ്ഷിന്‍ ഇസ്മയില്‍ ഗാദര്‍സദേ(20) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍. നിലവിലുള്ള റെക്കോഡുകാരന്‍ എഡ്വേര്‍ഡ് ഹെര്‍നാണ്ടസി(36)യാണ് അദ്ദേഹം പിന്നിലാക്കിയത്. എഡ്വേര്‍ഡിനേക്കാള്‍ ഏഴ് സെന്റീമീറ്ററാണ് അഫ്ഷിന്റെ പൊക്കക്കുറവ്.ഗിന്നസ് ബുക്ക് പ്രകാരം റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച ഏറ്റവും പൊക്കംകുറഞ്ഞ നാലുപേരില്‍ ഒരാളാണു …

ഹിജാബ് പ്രക്ഷോഭം: തടവ് ശിക്ഷ ലഭിച്ചത് 400 പേര്‍ക്ക്

December 15, 2022

ടെഹ്റാന്‍: ഹിജാബ് നിയമത്തിനെതിരേ പ്രതിഷേധം നടത്തിയതിന് ഇറാനിലെ കോടതികള്‍ ഇതുവരെ 400 പേര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. ഭരണകൂടം കര്‍ശനമായി നടപ്പാക്കിയ നിയമത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ക്ക് 10 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ലഭിച്ചതെന്ന് ഒരു ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ ഗാര്‍ഡിയന്‍ പത്രത്തോടു പറഞ്ഞു. …

ഗുസ്തിതാരത്തെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി

December 13, 2022

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധപ്രക്ഷോഭത്തെ അനുകൂലിച്ചതിന്റെ പേരില്‍ രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാന്‍. ഗുസ്തിതാരം മജിദ്രേസ രഹ്‌നവാദിനെയാണ് (23) പരസ്യമായി തൂക്കിലേറ്റിയത്. 12/12/2022 തിങ്കളാഴ്ച പുലര്‍ച്ചെ മഷാദ് നഗരത്തിലാണു ശിക്ഷ നടപ്പാക്കിയത്. ബാസിജ് റെസിസ്റ്റന്‍സ് ഫോഴ്‌സ് എന്ന അര്‍ധെസെനിക വിഭാഗത്തിലെ രണ്ടുപേരെ കുത്തിക്കൊന്നു …

സമരത്തിനിറങ്ങാനൊരുങ്ങിയ 1200 പേര്‍ക്ക് ഭക്ഷ്യവിഷബാധ

December 8, 2022

ടെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരേ വമ്പന്‍ പ്രതിഷേധത്തിന് തയാറെടുത്ത 1200 സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധ ദിനത്തിന്റെ തലേന്ന് ഭക്ഷ്യവിഷബാധ. പ്രതിഷേധത്തിന് മുമ്പായി ഇത്രയേറെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റതില്‍ ദുരൂഹതയുണ്ടെന്ന് നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഇറാന്‍. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ഛര്‍ദിയും ശരീരവേദനയും തലവേദനയും അനുഭവപ്പെട്ടു. ഖരാസ്മി, …

എന്താണ് ഇറാന്റെ മതകാര്യ പൊലീസ്?

December 5, 2022

ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കാരണത്താല്‍ കസ്റ്റഡിയിലിരിക്കെ 22 വയസുള്ള മഹ്സ അമിനി മരണപ്പെട്ടത്തോടെയാണ് ഇറാന്റെ സദാചാര പൊലീസ് ആയ മതകാര്യപൊലീസ് ലോക ശ്രദ്ധയില്‍ വരുന്നത്. കുര്‍ദ് യുവതിയായ അമിനിയുടെ മരണം ഇറാനിലെ 80 നഗരങ്ങളെ പ്രതിഷേധ വേദിയാക്കി മാറ്റിയതിന് ലോകം …

ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍

December 5, 2022

ടെഹ്‌റാന്‍: രണ്ടു മാസത്തിലേറെയായി നീളുന്ന ഹിജാബ് വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ സര്‍ക്കാര്‍. വിവാദമായ മതകാര്യ പോലീസിനെ പിരിച്ചുവിട്ട് ഇബ്രാഹിം റെയ്‌സി ഭരണകൂടം. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ അറസ്റ്റിലായ മഹ്‌സ അമിനി(22) കഴിഞ്ഞ സെപ്റ്റംബര്‍ 16-നു പോലീസ് കസ്റ്റഡിയില്‍ …

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടത് 300ല്‍ അധികം പേര്‍

November 30, 2022

ടെഹ്‌റാന്‍: ഇറാനെ വിറപ്പിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നൂറിലധികം പേര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രക്ഷോഭത്തിലും പോലീസ് നടപടിയിലും ജീവന്‍ നഷ്ടമായതായി റവല്യൂഷണറി ഗാര്‍ഡ്‌സ് ജനറല്‍ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 16-ന് ശിരോവസ്ത്രം ശരിയാംവണ്ണം ധരിക്കാത്തതിന്റെ പേരില്‍ മെഹ്‌സ അമിനി …

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം: ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു

November 22, 2022

ടെഹ്റാന്‍: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചതിന് ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിയന്‍ അധികൃതര്‍ക്കെതിരെ ഗൂഢാലോചന നടത്തി, ഒത്തുകളിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടിമാരായ ഹെന്‍ഗാമെ ഗാസിയാനിയും കതയോന്‍ …

ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; അഞ്ച് മരണം, പത്തിലധികം പേർക്ക് പരിക്ക്

November 17, 2022

ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ  ഭീകരർ വെടിവച്ചു. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ 16/11/22 ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രണ്ട് മോട്ടോർസൈക്കിളുകളിലായി  സായുധരായ തീവ്രവാദികൾ ഇസെഹ് നഗരത്തിലെ …