റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു : സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷകരായി

June 14, 2025 - 8:07 pm

കണ്ണൂര്‍: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ജൂൺ 14 ശനിയാഴ്ചയാണ് സംഭവം. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുതല്‍ കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയാണ്. ഇതേത്തുടര്‍ന്ന് പുഴകളിലെല്ലാം ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ എട്ടാം തീയതി മുതലാണ് കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമായത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *