കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങൾ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് : ഹൈക്കോടതി

കൊച്ചി: മൂന്നാറിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്ന കെഎസ്‌ആര്‍ടിസി റോയല്‍വ്യൂ ഡബിള്‍ ഡക്കര്‍ ബസിലെ ദീപാലങ്കാരങ്ങളെ വിമര്‍ശിച്ച്‌ ഹൈക്കോടതി.സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് വാഹനത്തില്‍ ദീപസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു.

അനധികൃത ലൈറ്റുകള്‍ സ്ഥാപിച്ചത് ഏതു സാഹചര്യത്തിലാണെന്ന് വിശദീകരിക്കണം

ബസില്‍ ഇത്തരത്തില്‍ അനധികൃത ലൈറ്റുകള്‍ സ്ഥാപിച്ചത് ഏതു സാഹചര്യത്തിലാണെന്നു വിശദീകരിക്കാനും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീ കൃഷണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് സ്വമേധയ രജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്. വിഷയം ജനുവരി 24 ന് പരിഗണിക്കാന്‍ മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →