പംക്തി
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫ്രാന്‍സില്‍ നടത്തും : ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോൺ

January 14, 2025 - 5:16 am

പാരീസ്: അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളില്‍ ഫ്രാന്‍സില്‍ നടത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണാണ് “ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിജിറ്റല്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ ക്കുറിച്ച്‌ അന്ന് ഇരു നേതാക്കളും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഈ വരുന്ന ഫെബ്രുവരി 10,11 തിയതികളില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടിയില്‍ ഫ്രാന്‍സിലേയ്ക്ക് മോദി എത്തുന്നത്.

എഐ ആക്ഷന്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ ഇമ്മാനുവല്‍ മക്രോണ്‍ കാട്ടിയ താല്‍പര്യത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

“അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു”, പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.അമേരിക്ക, ചൈന, ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സില്‍ വെച്ച്‌ അന്താരാഷ്ട്ര എഐ ആക്ഷന്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ ഇമ്മാനുവല്‍ മക്രോണ്‍ കാട്ടിയ താല്‍പര്യത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എഐ ആക്ഷന്‍ ഉച്ചകോടിയുടെ മുന്‍ സമ്മേളനങ്ങള്‍ 2023 നവംബറില്‍ യു കെ യിലും 2024 മെയ് മാസത്തില്‍ ദക്ഷിണ കൊറിയയിലും വെച്ച്‌ നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *