പേരൂര്‍ക്കട: കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. ദര്ശന് നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. മാർച്ച് 5 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു. മകന് ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പീറ്റര്‍ വര്‍ക്കി ചാടിയത്. കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. രാവിലെ പിതാവിനെ അന്വേഷിച്ചിട്ടു കാണാതായതോടെ കിണര്‍ പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്നതായി കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ അനീഷ്, ജിതേഷ്, സേനാംഗങ്ങളായ വിമല്‍രാജ്, അഖില്‍, വിഷ്ണുമോഹന് എന്നിവരുടെ നേതൃത്വത്തില്‍ കിണറ്റിലിറങ്ങി പീറ്റര്‍ വര്‍ക്കിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. രോഗാവസ്ഥയെത്തുടര്ന്നുള്ള മനോവിഷമമാണ് പീറ്റർ കിണറ്റില്‍ ചാടാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം മോര്‍ച്ചറിയില്‍.
