റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 24, 2024 - 5:22 am

കൊച്ചി: കാക്കനാട്ടെ കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 23 ന് വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍

ആദ്യം അധികൃതര്‍ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വിദ്യാർഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അറുന്നൂറോളം പേരാണ് ക്യാമ്ബിലുണ്ടാ‍യിരുന്നത്. സംഭവത്തെ തുടർന്ന് രക്ഷകർത്താക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *