എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍

ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കരാറില്‍ എക്‌സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് കേസ് അന്വേഷിക്കുന്ന എസ്‌എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്‍ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും എസ്‌എഫ്‌ഐഒ ചൂണ്ടിക്കാട്ടി.

ആദായനികുതി ബോര്‍ഡ് അഴിമതിയില്ലെന്നു കണ്ടെത്തിയാലും അന്വേഷിക്കാന്‍ അവകാശമുണ്ടെന്ന് എസ്‌എഫ്‌ഐഒ

എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണു മാസപ്പടി കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് എസ്‌എഫ്‌ഐഒ വ്യക്തമാക്കിയത്. കേസില്‍ വസ്തുതാന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്‌എഫ്‌ഐഒ കോടതിയില്‍ പറഞ്ഞു.ആദായനികുതി സെറ്റില്‍മെന്‍റ് ബോര്‍ഡ് തീര്‍പ്പ് കല്പിച്ച വിഷയത്തില്‍ എസ്‌എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിനൽകിയത്. എന്നാല്‍ ആദായനികുതി ബോര്‍ഡ് അഴിമതിയില്ലെന്നു കണ്ടെത്തിയാലും ഇക്കാര്യം അന്വേഷിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു എസ്‌എഫ്‌ഐഒയുടെ വാദം.

സിഎംആര്‍എലിന്‍റെ ഹര്‍ജി ജനുവരി 20നു ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

എസ്‌എഫ്‌ഐഒയുടെ അന്വേഷണത്തെ ന്യായീകരിച്ച്‌ ആദായനികുതി വകുപ്പും രംഗത്തെത്തി. സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവ് നല്‍കിയാലും കോടതിയില്‍ അതു ചോദ്യംചെയ്യാമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. അന്വേഷണഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. അഴിമതി നടന്നുവെന്നു വ്യക്തമാണെന്നും കേസില്‍ സിഎംആര്‍എല്ലിന്‍റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ്‌എഫ്‌ഐഒ പറഞ്ഞു. അന്വേഷണം റദ്ദാക്കണമെന്നുള്ള സിഎംആര്‍എലിന്‍റെ ഹര്‍ജി ജനുവരി 20നു ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

എക്‌സലോജിക്ക് സൊലൂഷന്‍സിനു നല്‍കാത്ത സേവനത്തിനു 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസ്

എല്ലാ കക്ഷികളും അവരുടെ വാദങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ എഴുതിനല്‍കാന്‍ കോടതിയുടെ നിര്‍ദേശമുണ്ട്. കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സിഎംആര്‍എല്‍ കമ്പനി വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായ എക്‌സലോജിക്ക് സൊലൂഷന്‍സിനു നല്‍കാത്ത സേവനത്തിനു 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസിനാസ്പദമായ ആരോപണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →