മലയാള സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരേ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയില്‍ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പുറത്തുവരുന്ന വാർത്തകള്‍ കണക്കിലെടുക്കുമ്പോള്‍ മലയാള സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമാണെന്ന് കമ്മീഷൻ ഉത്തരവില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരില്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →