റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷിയുള്ളവർക്ക് നീതി ഉറപ്പാക്കാൻ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ

November 25, 2024 - 5:56 am

ഡല്‍ഹി: ഭിന്നശേഷി സംവരണം ഏകീകൃതമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. 40 ശതമാനമെങ്കിലും വൈകല്യമുള്ളവർക്ക് പുതിയ തസ്തികകള്‍ കണ്ടെത്തി നല്‍കി പിന്നീട് കമ്മിറ്റികള്‍ രൂപീകരിച്ചു പഠിക്കണമെന്നതാണ് കേന്ദ്രത്തിന്‍റെ പ്രധാന നിർദേശം. ഭിന്നശേഷിക്കാർക്കുവേണ്ടി കണ്ടെത്തുന്ന പുതിയ തസ്തികകള്‍ അവർക്ക് അനുയോജ്യമാണെന്നു തോന്നിയാല്‍ അതിനുമുകളിലുള്ള എല്ലാ ഉന്നത തസ്തികകളിലും അവർക്ക് സംവരണമുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

വിഷയം ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നീക്കം.

2016ലെ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കുന്നതില്‍ കേന്ദ്രീയ വിദ്യാലയ സംഗതൻ അടക്കമുള്ള ചില സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നീക്കം. പുതിയ നിർദേശങ്ങളനുസരിച്ച്‌ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റികളില്‍ ഭിന്നശേഷി പ്രതിനിധികളുമുണ്ടാകും.

മൂന്നു വർഷത്തിലൊരിക്കല്‍ സമഗ്രമായ വിലയിരുത്തല്‍ നടത്താൻ നിർദേശം

പുതിയ തസ്തികകളില്‍ കാലാനുസൃതമായ മാറ്റം വരുത്താനും സാങ്കേതികപുരോഗതികള്‍ കൊണ്ടുവരാനും മൂന്നു വർഷത്തിലൊരിക്കല്‍ സമഗ്രമായ വിലയിരുത്തല്‍ നടത്താനും നിർദേശമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള സംവരണജോലികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഭിന്നശേഷിയുള്ളവർക്ക് നീതി ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *