റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും

October 15, 2024 - 8:52 pm

കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും. പട്ടിക ഹൈക്കമാന്റിന് കൈമാറി.പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസിനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്ന് 15 ന് തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഷാഫി പറമ്പില്‍ എം.പിയും. ഈ പേര് നേതൃത്വം അംഗീകരിച്ചതായാണ് വിവരം. അതേസമയം പി.സരിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പിന്മാറിയതായ്ട്ടാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *