
എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എൻജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിൽ കുളിക്കാനായി എത്തിയത്. …