സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഒട്ടിച്ചില്ല , നോട്ടീസുകൾ ഉപേക്ഷിച്ചു, വട്ടിയൂർകാവിൽ ഗൂഢാലോചന സംശയിച്ച് മുല്ലപ്പള്ളി

April 13, 2021

തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി …

ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് സിഒടി നസീര്‍

April 2, 2021

തലശ്ശേരി: ബിജെപി പിന്തുണ ആവശ്യപ്പെട്ടത് തനിക്ക് പറ്റിയ നാക്കുപിഴയെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. ബിജെപിയുടെ പരസ്യ പിന്തുണ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ചോദിച്ച പണം കിട്ടാത്തതിനാലാണ് താന്‍ നിലപാട് മാറ്റിയതെന്ന പ്രചരണം തെറ്റാണെന്നും സിഒടി നസീര്‍ 02/04/21 വെള്ളിയാഴ്ച രാവിലെ …

തലശ്ശേരിയില്‍ ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍

April 1, 2021

കണ്ണൂര്‍ : തലശ്ശേരിയില്‍ ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീര്‍. തന്നെ പിന്തുണക്കുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞതല്ലാതെ ഒരു സഹകരണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നസീര്‍ 01/04/21 വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളോട് …

സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനെത്തിയ ഡോ.പി സരിന്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി

March 18, 2021

ഒറ്റപ്പാലം: യൂത്തകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി.സരിന്‍ എംബിബിഎസും സിവില്‍ സര്‍വീസും ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ യുവ നേതാവ് ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിക്കുന്നു. സിവില്‍ സര്‍വീസുപേക്ഷിച്ചവര്‍ ധാരളമുണ്ടെങ്കിലും സിവില്‍ സര്‍വീസുപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ ചുരുക്കമാണ്. ഇന്ത്യന്‍ ഓഡിറ്റ് ആന്റ് …

കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും

March 17, 2021

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകും. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭ മാധ്യമങ്ങളോട് പറഞ്ഞു. മറ്റിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടം ഒഴിച്ചിട്ടിരുന്നു. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര …

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നേമത്ത് വികസന മുരടിപ്പായിരുന്നുവെന്ന് വി ശിവന്‍കുട്ടി

March 16, 2021

തിരുവനന്തപുരം : നാട്ടുകാരുടെ ‘അണ്ണന്‍’ വി.ശിവന്‍കുട്ടി നേമത്ത് മത്സരത്തിന് തയ്യാറായി കഴിഞ്ഞു. തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ തലസ്ഥാന വികസന കാര്യത്തിലെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടി വോട്ടുതേടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേമത്തിന് വികസന മുരടിപ്പായിരുന്നുവെന്ന് അദ്ദേഹം റോഡ് ഷോയില്‍ ആരോപിച്ചു. ആറ്റുകാല്‍ …

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും

March 15, 2021

കോഴിക്കോട്: വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും.ആർഎംപി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർഎംപി കെകെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. …

സി പി എമ്മിനെ ഞെട്ടിച്ച് ജ്യോതിസ് എൻ ഡി എ സ്ഥാനാർത്ഥി

March 10, 2021

തിരുവനന്തപുരം: സിപിഐഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജ്യോതിസ് മത്സരിക്കുമെന്ന് ഉറപ്പായി. മരുത്തോര്‍വട്ടം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന ജ്യോതിസ് 25 വര്‍ഷത്തോളമായി …

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ മുന്‍ ഡിജിപി ജേക്കബ്‌ തോമസ്‌

February 3, 2021

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ മുന്‍ ഡിജിപി ജേക്കബ്‌ തോമസ്‌. മണ്ഡലമേതാണെന്ന്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷിക്കപ്പെട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ്ബ്തോമസ്‌ ഇരിങ്ങാലക്കുടയില്‍ നിന്ന്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി …

ഡോ.കെ.എസ് മനോജ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ..?

January 2, 2021

ആലപ്പുഴ: ഇടതുമുന്നണിയുടെ മുൻ എം.പി.ഡോ.കെ.എസ് മനോജ് യു ഡി എഫ് കുപ്പായത്തിൽ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. സ്ഥാനാർത്ഥിയായി പരിഗണിക്കാമെന്ന് ചില യുഡിഎഫ് നേതാക്കൾ ഡോ. മനോജിന് ഉറപ്പു നൽകിയതായി റിപ്പോർട്ടുണ്ട്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചതായും …