റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂര്‍: അംഗനവാടി വിദ്യാര്‍ഥിക്കു തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരപരുക്ക്. താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പില്‍ റഷീദ്-റസിയ ദമ്പതികളുടെ മകന്‍ നാലു വയസുകാരന്‍ മുഹമ്മദ് റിസ്‌വാനാണ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം.

വീടിന്റെ സമീപത്തുള്ള വട്ടത്താണി-ദേവധാര്‍ ബൈപ്പാസ് റോഡില്‍ വച്ചാണ് തെരുവുനായ്ക്കള്‍ കൂട്ടംചേര്‍ന്ന് ബാലനെ കടിച്ചുപരുക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സഹോദരനും പിതാവുമാണ് നായ്ക്കളില്‍ നിന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും തലയിലും ശരീരത്തിലുമായി നാല്പതോളം മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. തലയുടെ പുറകുഭാഗം മാംസം കടിച്ചെടുത്ത നിലയിലാണ്. ശരീരത്തിലെ മുറിവുകള്‍ എല്ലാം ആഴത്തിലുള്ളതാണ്.ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. ബന്ധപ്പെട്ട അധികാരികള്‍ തെരുവുനായശല്യത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *