ദോഹ: ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് പുകവലിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന നിയമം ഓര്‍ത്താല്‍ നന്ന്. ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ലോകകപ്പ് വേദികളില്‍ പുകവലി നിരോധിച്ചത്. പുകയില, ഇ-സിഗരറ്റ് എന്നിവക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ ആരോഗ്യമന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഫിഫ ലോകാരോഗ്യ സംഘടന എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയത്. ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം നടപ്പാക്കാന്‍ ഫിഫ വോളന്റിയര്‍മാരെയും എണ്‍പതോളം ടുബാക്കോ ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സുരക്ഷാ സേനകളുമായി സഹകരിച്ചാണ് പുകവലി നിരോധനം. കൂടാതെ വേദികളില്‍ പുകവലി നിരോധനം നടപ്പാക്കാന്‍ കാണികള്‍ക്കിടിയില്‍ ഓഡിയോ, വീഡിയോ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ കാണികള്‍ക്ക് ലോകകപ്പ് കാണാനുള്ള സാഹചര്യമാണു സാധ്യമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോക്ടര്‍ റയാന ബി ഹാക ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട്
ന

