റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരേ ഹര്‍ജി

September 30, 2022 - 11:12 am

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഒക്‌ടോബര്‍ 22 ന് വ്യക്തമാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.നിയമിക്കപ്പെട്ട ആള്‍ അയോഗ്യനെന്ന് കണ്ടെത്തിയാല്‍ ഗവര്‍ണര്‍ക്കുള്ള വിവേചന അധികാരങ്ങള്‍ വ്യക്തമാക്കാനും വിജിലന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ അപ്രൂവല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാനും ഹര്‍ജിക്കാരനോട് കോടതി ഉത്തരവിട്ടു. നിയുക്ത വിസിയും താനും കണ്ണൂര്‍ കാരനാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം അഴിമതി നിരോധന നിയമ പരിധിയില്‍ വരുമോ എന്ന് കോടതി ചോദിച്ചു. പുനര്‍ നിയമനം നടത്തി കഴിഞ്ഞാല്‍ അയാള്‍ അയോഗ്യനാണെന് ബോധ്യപ്പെട്ടാല്‍ അയാളെ താഴെയിറക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.നിയമന ശുപാര്‍ശയില്‍ മുഖ്യമന്ത്രി അന്യായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഹര്‍ജിക്കാരന് കേട്ടറിവ് മാത്രമേ ഉള്ളുവെന്നും സര്‍ക്കാര്‍ വാദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *