കൊല്ലം: കൊല്ലം ഏരൂര്‍ പത്തടിയിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെ മധ്യവയസ്കന് കുത്തേറ്റ് മരിച്ചു. ഏരൂര്‍ തുമ്പോട് രാധാ വിലാസത്തില്‍ സുകുമാരന്‍ (55) ആണ് മരിച്ചത്. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പത്തടി വെയിറ്റിംഗ് ഷെഡ്ഡിന് സമീപം സുകുമാരനെ കുത്തേറ്റ് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. സുകുമാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരിന്നു.
സംഭവ സമയം നാല് പേര് സ്ഥലത്തുണ്ടായിരുന്നു എന്നാണ് അറിയുന്നതെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ ഏരൂര്‍ തുമ്പോട് സ്വദേശി ജോണ്‍, പത്തടി സ്വദേശി നിഹാസ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.