പഞ്ചാബ്‌ അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്നുളള സ്‌ഫോടക വസ്‌തുക്കള്‍

ന്യൂഡല്‍ഹി : .പാക്കിസ്ഥാനില്‍ നിന്നുളള ഡ്രോണ്‍ പഞ്ചാബ്‌ അതിര്‍ത്തിയില്‍ നിക്ഷേപിച്ച നാലുകിലോ ആര്‍ഡിഎക്‌സും തോക്കുമുള്‍പ്പെടെ അതിര്‍ത്തി രക്ഷാസേന കണ്ടെത്തി. ഗുര്‍ദാസ്‌പൂര്‍ സെകടറിലെ പാഞ്ച്‌ ഗ്രെയിന്‍ മേഖലയില്‍ 2022 ഫെബ്രൂവരി 9 ന്‌ ഒരുമണിയോടെയാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ വര്‍ഷിച്ചത്‌ .പാക്‌ ഭാഗത്തുനിന്ന്‌ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌ പറന്ന ഡ്രോണ്‍ വെടിച്ചിടാന്‍ അര്‍ദ്ധസൈനീക വിഭാഗം ശആമിച്ചിരുന്നു. ഇന്ത്യന്‍ഭാഗത്ത്‌ 2.7 കിലോമീറ്റര്‍ അകത്തേക്കുകടന്നാാണ്‌ ഡ്രോണ്‍ എത്തിയത്‌.

ഘാഗ്ഗര്‍,സിംഗ്‌ഹോക്ക്‌ മേഖലയിലെ ഗോതമ്പ്‌ പാടങ്ങളില്‍ നടത്തിയ തെരതച്ചിലിലാണ്‌ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയ മഞ്ഞ നിറത്തിലുളള രണ്ട്‌ പാക്കറ്രുകളില്‍ ലഹരി വസ്‌തുക്കള്‍ ആയിരിക്കാമെന്നായിരുന്നു ആദ്യ നിഗമനം . തുറന്നുരിശോധിച്ചപ്പോഴാണ്‌ 4.7 കിലോഗ്രാം ആര്‍ഡിഎക്‌സും ചൈനീസ്‌ നിര്‍മ്മിത തോക്കും 22 ബുളളറ്റുകള്‍ അടങ്ങിയ മാഗസിനുകളും. ഇലക്ട്രോണിക്ക്‌ ഡിറ്റണേറ്ററുകളും ടൈമറും കണ്ടെത്തുകയായിരുന്നു. വിദൂര നിയന്ത്രിത സ്‌ഫോടക വസ്‌തു നിര്‍മിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ സംശയിക്കുന്നു.

Share
അഭിപ്രായം എഴുതാം