പലിശക്കുവാങ്ങിയ പണം മടക്കി നല്‍കാഞ്ഞതിനെ തുടര്‍ന്ന്‌ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍

പോത്തന്‍കോട്‌: പലിശക്കുവാസംഭവത്തില്‍ നാലുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. പോത്തന്‍കോട്‌ പ്ലാമൂട്‌ ചിറ്റിക്കര സ്വദേശി സന്തോഷ്‌ (40), പൗഡിക്കോണം വട്ടക്കരിക്കകം പിങ്കി ഹൗസില്‍ വിഷ്‌ണു(36), വട്ടക്കരിക്കകം ശരണ്യ ഭവനില്‍ ശരത്ത്‌ (33) എന്നിവരുടെയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. സംഭവത്തിന്‌ പിന്നില്‍ അഞ്ചംഗ സംഘമാണ്‌ ഉളളതെന്ന്‌ പോലീസ്‌ പറഞ്ഞു. മറ്റൊരു പ്രതിക്കായുളള തെരച്ചില്‍ തുടരുന്നു.

2022 ഫെബ്രുവരി 8 ചൊവ്വാഴ്‌ച വൈട്ട്‌ മൂന്നുമണിയോടെയാണ്‌ സംഭവം. പോത്തന്‍കോട്‌ നന്നാട്ടുകാവ്‌ മുനീര്‍ മന്‍സിലില്‍ നസീമിനെ (60) ഓട്ടോയിലെത്തിയ സംഘം പോത്തന്‍കോട്‌ നന്നാട്ടുകാവ്‌ മുസ്ലിം ജമാത്തിന്‌ സമീപത്തെ സ്വന്തം കടയില്‍ നിന്ന്‌ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു. രണ്ടര വര്‍ഷം മുമ്പ്‌ നസിമിന്‍രെ ബന്ധുമായ പോത്തന്‍കോട്‌ കാരൂര്‍ക്കോണം അബ്ബാസ്‌ മന്‍സിലില്‍ ഷുക്കൂറിന്‍റെ (65) കയ്യില്‍ നിന്ന്‌ പച്ചക്കറി കച്ചവടം നടത്തുന്നതിനായി പലിശക്ക്‌ കടം വാങ്ങിയിരുന്നു. ഇത്‌ തിരിച്ചുനല്‍കാന്‍ വൈകിയതിനെ തുടര്‍ന്നാണ്‌ നസീമിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്‌ .

സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പൊട്ടക്കിണറ്റില്‍ കലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒരുലക്ഷം രൂപ നസീമില്‍ നിന്ന്‌ വാങ്ങണമെന്നും അതില്‍ 50,000രൂപ തനിക്ക്‌ തന്നാല്‍മതിയെന്നും ബാക്കി 50,000 രൂപ ഗുണ്ടാസംഘത്തിന്‌ ക്വട്ടേഷന്‍ കൂലിയായി എടുക്കാന്‍ ഷുക്കൂര്‍ പറഞ്ഞിരുന്നതായും പിടിയിലായ പ്രതികള്‍ പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ വിരമിച്ച ഷുക്കൂര്‍ പണം പലിശക്ക്‌ നല്‍കുന്ന വ്യക്തിയാണ്‌.

Share
അഭിപ്രായം എഴുതാം