ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ അടുത്തവര്‍ഷം ധാരണയിലെത്തുമെന്ന് പ്രതീക്ഷ

ജറുസലേം: ഇന്ത്യ-ഇസ്രേയല്‍ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച നവംബറില്‍ പുനരാരംഭിക്കുമെന്നും അടുത്ത ജൂണോടെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ലാപിഡുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയങ്കര്‍.സ്വതന്ത്ര വ്യാപാരക്കരാറിനായി ഇരുരാജ്യവും പത്തുവര്‍ഷത്തിലേറെയായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍, ആദ്യമായാണ് ഒരു അന്തിമതീയതി സംബന്ധിച്ച് തീരുമാനമാകുന്നത്. കരാര്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്നു പലതവണ ഇരു രാജ്യവും പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനമായില്ല. സ്വതന്ത്രവ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച പുനരാരംഭിക്കാനും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാ നും ഇന്ത്യ-ഇസ്രയേല്‍ ധാരണയായെന്ന് ജയശങ്കര്‍ പിന്നീട് ട്വീറ്റ് ചെയ്തു. വ്യാപാരക്കരാര്‍ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും ഇസ്രയേലിന്റെ നയതന്ത്രപങ്കാളിയെന്നതിലുപരി ഇന്ത്യ അടുത്ത സുഹൃത്താണെന്നും ലാപിഡ് പറഞ്ഞു.കാര്‍ഷികം, ജലസേചനം എന്നീ മേഖലകള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

Share
അഭിപ്രായം എഴുതാം