കണ്ണൂരിൽ രണ്ട് ഐഎസ് വനിതകൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ : കണ്ണൂരിൽ രണ്ട് ഐഎസ് വനിതകൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മിസ സിദ്ദിഖും ഷിഫ ഹാരിസും ഐഎസുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് എൻ.ഐ.എ പറയുന്നത്. കേരളത്തിൽ ഐഎസിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന മൊഹമ്മദ് അമീന്റെ നിർദ്ദേശം അനുസരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത് എന്നും ദേശീയ അന്വേഷണ ഏജൻസി പറയുന്നു.

ടെലിഗ്രാമിലും , ഹൂപ്പിലും ഇൻസ്റ്റാഗ്രാമിലും ഐഎസ് ആശയങ്ങൾ പടർത്തുന്നതിൽ ഇവർ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ഐഎസിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും ഇവർ പ്രവർത്തിച്ചു. മിസ സിദ്ദിഖ് മറ്റ് ഭീകരർക്കൊപ്പം ടെഹ്‌റാനിലേക്ക് പോയിരുന്നു. ഇതുവഴി സിറിയയിലെത്താനായിരുന്നു ശ്രമം. അടുത്ത ബന്ധുക്കളായ മുഷാബ് അൻവറിനേയും ഷിഫ ഹാരിസിനേയും ഐഎസ് ആശയത്തിലേക്ക് അടുപ്പിച്ചത് മിസ സിദ്ദിഖ് ആണ്.

മുഹമ്മദ് വഖാർ ലോൺ എന്ന കശ്മീരി സ്വദേശിക്ക് ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് കൈമാറുന്നതിൽ ഷിഫ ഹാരിസ് പ്രധാന പങ്കു വഹിച്ചെന്ന് എൻ.ഐ.എ പറയുന്നു. ഐഎസ് ഭരണത്തിന്റെ അധീനതയിലുള്ള സ്ഥലത്തെത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാൻ ഷിഫ ഹാരിസ് തീരുമാനിച്ചിരുന്നെന്നും എൻ.ഐ.എ ആരോപിക്കുന്നു.കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Share
അഭിപ്രായം എഴുതാം