റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി

October 22, 2024 - 6:09 am

കൊച്ചി : ഹൈസ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കുന്നതില്‍ കോടതിയുടെ ഉത്തരവില്ലാതെ നടപടികള്‍ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധിക അധ്യാപകരെ പുനര്‍വിന്യസിക്കുന്ന സര്‍ക്കാര്‍ നടപടിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പിരീഡുകളുടെ അടിസ്ഥാനത്തില്‍ മാത്രം എണ്ണുമ്പോള്‍ 200 ലധികം തസ്തികകളാണ് സംസ്ഥാനത്താകെ നഷ്‌ടം വരുന്നത്. ഈ അധ്യാപകരെ വിവിധ സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കാനാണു സര്‍ക്കാര്‍ തീരുമാനം

തസ്തികനഷ്‌ടം വരുന്ന അധ്യാപകരെ യുപി സ്‌കൂളുകളിലേക്ക് അടക്കം പുനര്‍വിന്യസിക്കുന്ന നടപടിയാണ് ചോദ്യം ചെയ്തത്

പിരീഡുകളുടെ അടിസ്ഥാനത്തില്‍ തസ്തികനിര്‍ണയം നടത്തുമ്പോള്‍ തസ്തികനഷ്‌ടം വരുന്ന അധ്യാപകരെ യുപി സ്‌കൂളുകളിലേക്ക് അടക്കം പുനര്‍വിന്യസിക്കുന്ന നടപടി ചോദ്യം ചെയ്ത് ഇംഗ്ലീഷ് ടീച്ചേഴ്‌സ് ഫോറവും ചേറൂര്‍ പിപിടിഎംവൈഎച്ച്‌എസ്‌എസ് സ്‌കൂള്‍ പിടിഎ പ്രസിഡന്‍റും നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍ പരിഗണിച്ചത്.

മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം.

സര്‍ക്കാരിനെ കുടാതെ എതിര്‍കക്ഷികളായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, മലപ്പുറം, പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കു നോട്ടീസ് നല്‍കാൻ ഉത്തരവിട്ട കോടതി മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ഹർജി വീണ്ടും നവംബര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *